Friday, November 7, 2008

ഞാനും ഒരു ‘ബ്ലോ‘ഗിയായി!

ബ്ലോഗുകള്‍ കണ്ട് കണ്ട് വായിച്ച് വായിച്ച് വായിച്ച് അവസാനം ഞാനും ഒരു ‘ബ്ലോഗി’ അല്ലെങ്കില്‍ ‘ബ്ലോഗിനി’ യായി.
ബ്ലോഗര്‍ എന്ന് പറയുന്നത് ബഹുവചനമാണെന്നാണ് മണ്‍‌മറഞ്ഞ വി.കെ.എന്‍ സാറ് പഠിപ്പിച്ചിട്ടുള്ളത്.(ഡ്രൈവര്‍എന്നത് ബഹുവചനമാണ്.ഡ്രൈവന്‍ ആണ് ഏകവചനം എന്നാണല്ലോ പയ്യന്‍സ് പാഠം)
ബ്ലോഗര്‍ ബഹുവചനമായതുകൊണ്ട് ഏകവചനത്തില്‍ പുല്ലിംഗമായാല്‍ ബ്ലോഗനും സ്ത്രീലിംഗമായാല്‍ ബ്ലോഗി അല്ലെങ്കില്‍ ബ്ലോഗിനി.
എന്തിഗിനിയെങ്കിലുമാവട്ടെ കുറച്ച് വര്‍ത്തമാനങ്ങള്‍ എനിക്കും ഇവിടെപറയാമല്ലോ. പൊതുവെ ആണുങ്ങളുടെ പണിയായ കമന്റടിക്കല്‍ ഇവിടെ എനിക്കും നിര്‍ഭയം ആകാമല്ലോ.
പലബ്ലോഗുകളും വായിച്ചപ്പോള്‍ എനിക്കും ഇതുപോലൊന്ന് തുടങ്ങണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്.
പക്ഷെ കണവനും കുട്ടിയുമുള്ള എനിക്ക് സമയം കേന്ദ്രം കേരളത്തിനനുവദിച്ച റേഷന്‍ ക്വാട്ടപോലെയാണ്. എങ്കിലും ഒരുപാട് നാളത്തെ പരിശ്രമത്തിനുശേഷം കീമാനും മലയാളമെഴുത്തുമെല്ലാം ഒരുവിധം പഠിച്ചു. അങ്ങനെ ഇതാ എന്റെ ആദ്യബ്ലോഗ് പിറക്കുന്നു.
തെറ്റുകളും പോരായ്മകളും മാന്യബ്ലോഗര്‍മാരെല്ലാം ചൂണ്ടിക്കാണിക്കുമെന്ന വിശ്വാസത്തോടെ.

ഓര്‍മ്മകളില്‍ സൂക്ഷിച്ചുവെച്ച പൊട്ടിയതെങ്കിലും ഉപേക്ഷിക്കാനാവാത്ത കുറേ വളപ്പൊട്ടുകളെ ഞാന്‍ ഇവിടെ നിരത്തിവെക്കാനിഷ്ടപ്പെടുന്നു. ഹൃദയം മുറിച്ചുപൊട്ടിവീണവയും ഞാനറിയാതെ ഉടഞ്ഞുപോയവയുമെല്ലാം എന്റെ ഓര്‍മ്മയുടെ പളുങ്ക്പാത്രത്തില്‍നിന്ന് ഈതാളിലേക്ക് പകര്‍ത്താനാഗ്രഹിക്കുന്നു. സമയസന്ദര്‍ഭങ്ങള്‍ കടാക്ഷിച്ചാല്‍ വീണ്ടും കാണാം.

14 comments:

Rasleena said...

എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ്

പൊറാടത്ത് said...

"ഓര്‍മ്മകളില്‍ സൂക്ഷിച്ചുവെച്ച പൊട്ടിയതെങ്കിലും ഉപേക്ഷിക്കാനാവാത്ത കുറേ വളപ്പൊട്ടുകളെ..."

ഉം.. പോന്നോട്ടെ..

സ്വാഗതം....

ഗുരുജി said...

സ്വാഗതം സഹോദരീ...
മാതൃഭാഷയെ സ്‌നേഹിക്കുന്നവര്‍ക്കുള്ളതല്ലേ ഈയിടം,,, ധൈര്യമായി എഴുതൂ...

Please remove the word verification

nandakumar said...

വരൂ വരൂ....കയറീ വരൂന്നേ...

rumana | റുമാന said...

നല്ല പിറവി, അതിലേറെ നല്ല ചീന്തകളും. സ്വാഗതം ചെയ്യാതിരിക്കുന്നതെങ്ങിനെ... നല്ലപൂക്കള്‍വിരിയിച്ച് നറുമണം വിതറാന്‍ റസ്‌ലീനയുടെ വിരല്‍ തുമ്പിനാകട്ടെ..
എല്ലാ ആശംസകളും..

Unknown said...

!

ബഷീർ said...

എല്ലാ ആശംസകളും നേരുന്നു.

Cartoonist Gireesh vengara said...

ethokke aara theerumaanikkunnathu...
sthreelingavum pullingavum....

Arun Meethale Chirakkal said...

Yup, yup suswagatham...

Anonymous said...

waiting your post
best wishes
akareemmk@gmail.com

prachaarakan said...

ആശംസകൾ

ഈ ബ്ലോഗുകൾ കൂടി നോക്കൂ

സുന്നി സന്ദേശം
വിളക്ക്

ഇസ്ലാമിക് ബുള്ളറ്റിൻ

islamikam said...

Nice Introduction !
All the best in spreading the fragrance of the thoughts and let it create a better environment in Blogging.

Naj

www.islamikam.blogspot.com

Sureshkumar Punjhayil said...

Suswagatham....! Ashamsakal...!!!

കരീം മാഷ്‌ said...

ബ്ലോഗനോ, ബ്ലോഗിയോ ആവാം പക്ഷെ രോഗി ആവാതെ സൂക്ഷിക്കുക.
ബ്ലോഗു അഡികഷന്‍ കാരണം ഇത്തിരിക്കാലം ഞാന്‍ ഈ രോഗത്തിനടിമയായിരുന്നു. അതൊഴിവാക്കാനാണു പിന്മൊഴി,മറുമൊഴി തുടങ്ങിയവ ഉപേക്ഷിച്ചത്.
നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ ബ്ലോഗു നല്ല ഒന്നു തന്നെ. എഴുതാന്‍ അഭിരുചിയുള്ളവര്‍ക്കും, പ്രസിധീകരിക്കപ്പെടാന്‍ ഗിമ്മിക്ക്സും കോക്കസും വളഞ്ഞവഴികളും ഇഷ്ടപ്പെടാത്തവര്‍ക്കു പറ്റിയ രംഗം
സ്വാഗതം പറയുന്നു.
എഴുത്തു തുടരുക.
ആശംസകള്‍.